ദുബായിൽ നിന്നു നാട്ടിലേക്ക് പോവാനായി വിമാനത്താവളത്തിലെത്തിയ മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി നാസിയ മൻസിലിൽ ഷംസുദ്ദീൻ നവാസ് ( 52) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് നാട്ടിലേക്ക് പോകാൻ ദുബായ് എയർപോർട്ടിൽ എത്തി വിമാനത്തിൽ കയാറാൻ കാത്തിരിക്കെ ഷംസുദ്ദീന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
|
ദുബായിലെ അൽ മന്ദൂസ് ഗ്യാസ് ഏജൻസിയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഷംസുദ്ദീൻ. പിതാവ്: ഷംസുദ്ധീൻ, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: നുസൈബ ബീവി. മക്കൾ: മുഹമ്മദ് അർഷാദ്, നാസിയ. മരുമകൻ: അമീറുദ്ധീൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





