02
Dec 2023
Fri
02 Dec 2023 Fri

യുഎഇയിൽ മലയാളി യുവാവിന് സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെ 2.26 കോടി രൂപ(10 ലക്ഷം ദിർഹം)സമ്മാനം. സെയിൽസ്മാനായി ജോലി ചെയ്യുന്ന ഷംസീർ നാലുപുരയ്ക്കൽ കീഴത്തിനാണ് സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെ ഭാ​ഗ്യമെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി മലയാളികൾക്ക് അബൂദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നതിൽ പ്രചോദനമുൾക്കൊണ്ടാണ് ഷംസീറും കൂട്ടുകാരും ടിക്കറ്റ് എടുത്തുതുടങ്ങിയത്. അഞ്ചാം തവണ ടിക്കറ്റ് എടുത്തപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെയാണ് യുവാവിന് 10 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്. ഈ സമ്മാനം സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുമെന്നും സ്വന്തം വ്യാപാരം തുടങ്ങാൻ ഇതിലൂടെ കഴിയുമെന്നും ഷംസീർ പറഞ്ഞു.