22
Dec 2024
Sat
22 Dec 2024 Sat
Kerala expatriate dies in electrocution in Saudi arabia

സൗദിയിലെ ജിസാനില്‍ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പില്‍ സുകുമാരന്‍-ഷൈനി ദമ്പതികളുടെ മകന്‍ സുമേഷ് സുകുമാരന്‍(38)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ് മെഷീനില്‍ നിന്ന് സുമേഷിന് വൈദ്യുതാഘാതമേറ്റത്. നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. കാവ്യയാണ് ഭാര്യ. മകന്‍: സിദ്ധാര്‍ഥ്.