27
Apr 2024
Thu
27 Apr 2024 Thu

തിരുവനന്തപുരം: താപനില ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് ഇപ്പോഴത്തെ സ്ഥിതി എന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോർഡിലെത്തി.

ചൂട് ക്രമാതീതമായി കൂടിയതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയത്. ഈരീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ കേരളം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാനും സാധ്യതയുണ്ട്.

പക്ഷേ ചില ചെറിയ കാര്യങ്ങള്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വൈദ്യുതി നഷ്ടമാകുന്നത് ഒഴിവാക്കാമെന്നു കെഎസ്ഇബി അറിയിച്ചു.

KSEB യുടെ നിർദേശങ്ങൾ

1. .വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രി വരെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കണം.
2. 2.ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കുക

3.എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം

4. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി, പകൽ സമയത്ത് പമ്പിംഗ് ആകാം

5. വാഷിങ് മെഷീനില്‍ തുണികൾ കഴുകുന്നതും തേയ്ക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാം