28
Jun 2024
Mon
28 Jun 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ജില്ലയിൽ ബലിപെരുന്നാളിന് ബലിയറുക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. രണ്ടുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പിടിച്ചുകെട്ടി ഫയർ ഫോഴ്സ് എത്തിയാണ് പോത്തിനെ കീഴടക്കിയത്. മാനിപുരം കൊളത്തക്കര മദ്രസ്സ കോമ്പൗണ്ടിൽ അറക്കാൻ കൊണ്ടുവന്ന ഏഴ് പോത്തുകളിൽ ഒന്നാണ് വിരണ്ടോടിയത്. ഇതോടെ മദ്രസ കമ്മിറ്റി ഫയർ ഫോഴ്സിൻ്റെ സേവനം തേടുക ആയിരുന്നു.

മാനിപുരം പുഴയുടെ ഭാഗത്തേക്ക് പോയ പോത്തിനെ രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുക്കം അഗ്നി രക്ഷാസേന പിടിച്ചുകെട്ടി. പോത്ത് പരാക്രമം കാട്ടിയെങ്കിലും ആർക്കും പരിക്കില്ല.