നാട്ടില്‍ നിന്നെത്തിയ ദിവസം മലയാളി ബാലിക ദുബായില്‍ കാറപകടത്തില്‍ മരിച്ചു. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന് ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന് (5) ആണ് മരിച്ചത്.(kerala girl dies in accident in dubay on the day she came back from homeland)
|
ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. അവധി കഴിഞ്ഞ് വെള്ളിയാഴ്ച നാട്ടില്‍നിന്നു രക്ഷിതാക്കള്‍ക്കൊപ്പം തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
നയോമിയുടെ ഇരട്ടസഹോദരന് നീതിന് ജോബിനും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്. സഹോദരി നോവ ജോയ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





