10
Jun 2026
Tue
10 Jun 2026 Tue
secretariate

സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി വിഡി സതീശന്‍ സര്‍ക്കാര്‍. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ പിണറായി വിജയനെ ശക്തമായി വിമര്‍ശിച്ചിരുന്ന യുഡിഎഫ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുടേണ്‍ അടിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെക്രട്ടറിയേറ്റില്‍ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറവിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പുതിയ വിലക്കുകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതല്‍ സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും മുന്‍കൂട്ടി അനുമതിയില്ലാതെ സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.

മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ സുരക്ഷാ ജീവനക്കാര്‍ അവരെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള റൂമിലേക്ക് മാറ്റും. അവിടെ വെച്ച് ഏത് വകുപ്പിലെ ഉദ്യോഗസ്ഥരെയാണോ കാണേണ്ടത്, അവരുടെ കൃത്യമായ അനുമതി ലഭിച്ചാല്‍ മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കൂ.

വകുപ്പില്‍ നിന്ന് ആരാണ് വിളിച്ചതെന്നും ആര്‍ക്കാണ് പ്രവേശന അനുമതി നല്‍കിയിട്ടുള്ളതെന്നും പ്രത്യേക രജിസ്റ്ററില്‍ എഴുതി വെച്ചതിന് ശേഷം മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാന്‍ സാധിക്കൂ.

Kerala government media restrictions are tightening