06
Feb 2024
Mon
06 Feb 2024 Mon

‘ഭാരത് അരി’യേക്കാള്‍ വില കുറച്ച് കേരളത്തിന്റെ ‘കെ അരി’; റേഷന്‍ കട വഴി വിതരണം ചെയ്യും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത് അരി’ക്ക് ബദലായി കേരളത്തിന്റെ ‘കെ അരി’ വിതരണം ചെയ്യുന്നതില്‍ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നല്‍കുന്നതെങ്കില്‍ കെ അരി 25 മുതല്‍ 27 രൂപ വരെയായിരിക്കും വില.

നാഫെഡ് വിപണന കേന്ദ്രങ്ങള്‍ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ അരി പൊതുവിതരണ സംവിധാനം വഴിയും വിതരണംചെയ്യും. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കു 10 കിലോഗ്രാം വീതം നല്‍കാനാണ് ആലോചന. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേ കെ അരിയും ലഭ്യമാക്കും.

ചമ്പാവ്, ജയ, കുറുവ അരികളായിരിക്കും വില്‍ക്കുക. മലയാളിക്കു പ്രിയപ്പെട്ട മട്ട അരിയും നല്‍കും. ഇവയുടെ സ്റ്റോക്കെടുക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കും ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എഫ്‌സിഐ വഴി ലഭിക്കുന്ന വിഹിതത്തില്‍ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡുകാര്‍ക്ക് നല്‍കും.

പദ്ധതി ശുപാര്‍ശ ഭക്ഷ്യ വകുപ്പ് ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മാര്‍ച്ച് ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. അതിനു മുന്‍പ് വിതരണം തുടങ്ങാനാണ് നീക്കമെന്നും മന്ത്രി അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക