23
Aug 2022
Mon
23 Aug 2022 Mon

ലോകരാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കുന്നതിനായി ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന സന്ദേശവുമായി കോഴിക്കോട് കാരൻ ഫായിസ് അഷറഫ് അലി നടത്തുന്ന കേരളം മുതൽ ലണ്ടൻ വരെയുള്ള സൈക്കിൾ യാത്രയ്ക്ക് തൊടുപുഴയിൽ വമ്പിച്ച സ്വീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ആഗസ്ത് 15ന് തിരുവനന്തപുരത്തു നിന്ന് മന്ത്രി ശ്രീ വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച യാത്രയാണ് വിവിധ ജില്ലകളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തൊടുപുഴയിൽ എത്തിച്ചേർന്നത്. 

 

35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ട്  ആണ് ലണ്ടനിൽ എത്തിച്ചേരുന്നത്. തൊടുപുഴ നഗരസഭ ചെയർമാൻ ശ്രീ സനീഷ് ജോർജ് പൊന്നാട അണിയിച്ചു സ്വീകരിച്ചു.

 

ഇടുക്കി ജില്ല റോൾ ബോൾ അസോസിയേഷൻ ചെയർമാൻ ടി ആർ സോമൻ സെക്രട്ടറി പി കെ രാജേന്ദ്രൻ,  ഷിജി എക്കോവീലേഴ്സ് അംഗങ്ങളായ അലി റോഷൻ,  ഡോക്ടർ അബ്ദുൽ നാസർ,  സലിം പാറക്കൽ,  മൗഷൂക്ക്, ജോയൽ  തുടങ്ങിയവർ നഗരം ചുറ്റിയുള്ള സ്വീകരണ റാലിക്ക് നേതൃത്വം നൽകി.