12 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; പൂജ ബമ്പര്‍ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്ക്; ഫലം ഓണ്‍ലൈനായി അറിയാം
|
തിരുവനന്തപുരം: ഇത്തവണത്തെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെതിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്. പൂജ ബമ്പറിന്റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം പത്തു കോടിയായിരുന്നു ഒന്നാം സമ്മാനം. എന്നാല്‍ ഇത്തവണ 12 കോടിയാണ്. രണ്ടാം സമ്മാനം നാല് കോടിയാണ്.
ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്) ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 20നാണ് പൂജ ബമ്പര്‍ പുറത്തിറക്കിയത്. 300 രൂപയാണ് ടിക്കറ്റ് വില. 35 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ അച്ചടിച്ച പൂജ ബംബര്‍ ടിക്കറ്റുകളുടെ 88.86 ശതമാനവും കഴിഞ്ഞ ആഴ്ച തന്നെ വിറ്റഴിഞ്ഞു.
ഫലപ്രഖ്യാപനത്തിനുശേഷം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com, statelottery.kerala.gov.in എന്നിവയില്‍ ഫലം പ്രസിദ്ധീകരിക്കും. statelottery.kerala.gov.in/index.php/lotteryresultview എന്ന വിന്‍ഡോയില്‍ രണ്ടുമണിയ്ക്ക് ശേഷം ഫലം ലഭ്യമാവും. യൂട്യൂബ് ചാനലിലൂടെ നറുക്കെടുപ്പ് തത്സമയം കാണാനും സാധിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





