26
May 2024
Wed
26 May 2024 Wed
Kerala lottery vishu bumper first prize

ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്. 12 കോടി നേടിയ ഭാഗ്യനമ്പര്‍ VC 490987. രണ്ടാം സമ്മാനം VA 205272, VB 29992, VC 523085,VD 154182, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ്.(Kerala lottery vishu bumper first prize winner)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നാം സമ്മാനം VA 160472, VB 125395, VC 736469, VD 367949, VE 171235 എന്ന നമ്പറുകള്‍ക്കും VA 444237,VB 504534, VC 200791, VD 137919,VE 255939, VG 300513 എന്നീ നമ്പറുകള്‍ക്കാണ് നാലാം സമ്മാനം. VA 160472, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പേര്‍ക്ക്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം ആറു പേര്‍ക്ക്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിഷു ബംപറിന്റെ 42 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറിയും അച്ചടിച്ചത്. മഴ കാരണം ഇത്തവണ 15,000 ടിക്കറ്റ് ബാക്കിയാണ്. 300 രൂപയായിരുന്നു ടിക്കറ്റുവില.

അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് വിറ്റത്.

മണ്‍സൂണ്‍ ബമ്പര്‍ 10 കോടി
10 കോടിയുടെ മണ്‍സൂണ്‍ ബംപര്‍ ഇന്ന് വിപണിയിലെത്തും. ഇന്നു പുറത്തിറക്കുന്ന മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റിനു 250 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേര്‍ക്കും നല്‍കും. ജൂലൈ 31നാണു നറുക്കെടുപ്പ്.