22
Feb 2024
Tue
22 Feb 2024 Tue

അബൂദബി: ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളിയുവാവ് അബൂദബിയില്‍ മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ ചാലക്കണ്ടി പറമ്പില്‍ ബാലന്റെയും യശോദയുടെയും മകന്‍ വിപിന്‍(39)ആണ് മരിച്ചത്.(kerala man dies in abudhabi during playing cricket)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് അജ്മാന്‍ ശാഖയില്‍ കൗണ്ടര്‍ സെയില്‍ എക്സിക്യൂട്ടീവ് ആയ വിപിന്‍ കമ്പനി ജീവനക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായാണ് അബൂദബിയില്‍ എത്തിയത്. കളിക്കിടെ കുഴഞ്ഞുവീണ വിപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിപിന്റെ ഭാര്യ ആരതിയും മകള്‍ വാമികയും ഒരു മാസം മുമ്പാണ് അജ്മാനില്‍ സന്ദര്‍ശകവിസയിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.