യുഎഇയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തലയില്‍ കല്ലുവീണ് മലയാളി മരിച്ചു. മലപ്പുറം കൊടിഞ്ഞി തിരുത്തി സ്വദേശി തലക്കോട്ട് തൊടിക സുലൈമാന്‍-അസ്മാബി ദമ്പതികളുടെ മകന്‍ സല്‍മാന്‍ ഫാരിസ്(27)ആണ് മരിച്ചത്. റാസല്‍ഖൈമയില്‍ വച്ച് ഇന്നു പുലര്‍ച്ചെയാണ് അപകടം. കനത്ത മഴയില്‍ നിന്നു രക്ഷതേടി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ അടിയില്‍ യുവാവ് അഭയം പ്രാപിക്കുകയായിരുന്നു.
|
ഈ സമയം ശക്തമായ കാറ്റും വീശിയിരുന്നു. കാറ്റില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കല്ല് താഴേക്ക് പതിക്കുകയായിരുന്നു. ഇത് യുവാവിന്റെ തലയിലാണ് വീണത്. ഇവിടെ ഷവര്‍മ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു യുവാവ്.
ALSO READ: മാതാപിതാക്കളെ തല്ലിക്കൊന്ന ശേഷം മൃതദേഹം വെട്ടിമുറിച്ച് പുഴയിലെറിഞ്ഞ് മകന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





