13
Oct 2026
Tue
13 Oct 2026 Tue

ജിദ്ദ: 22 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ ചീമാടന് സൗദി കേരള ഫാർമസിസ്റ്റ് ഫോറം യാത്രയയപ്പു സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലും നാട്ടിലും സാമൂഹിക സേവനരംഗത്ത് സജീവ സാന്നിധ്യമായ എസ്.കെ.പി.എഫ്. സീനിയർ മെമ്പറാണ് മുസ്തഫ ചീമാടൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ ഷറഫിയയിൽ നടന്ന ചടങ്ങിൽ എസ്.കെ.പി.എഫ്. വൈസ് പ്രസിഡന്റ് റാഫി അധ്യക്ഷത വഹിച്ചു. നസീഫ് ഉമർ സ്വാഗതം ആശംസിച്ചു. സംഘടനയുടെ സ്നേഹോപഹാരം ജിദ്ദ കോർഡിനേറ്റർ അതീഖ് കൈമാറി.

പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സാമൂഹിക സേവനരംഗത്ത് സജീവമായിരുന്ന മുസ്തഫ ചീമാടന്റെ സേവനങ്ങളും സംഘടനയുമായുള്ള ബന്ധവും ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. മറുപടി പ്രസംഗത്തിൽ അദ്ദേഹം നന്ദി അറിയിച്ചു.

വിവിധ പ്രതിനിധികൾ ആശംസകൾ നേർന്നു. റിയാസ്, യാസിർ ഇസ്മായിൽ എന്നിവർ ചടങ്ങിന്റെ നിയന്ത്രണം നിർവഹിച്ചു.

ALSO READ:2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് നീട്ടി; നടപ്പാക്കുക ദീപാവലിക്ക് ശേഷം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക