23
Oct 2026
Fri
23 Oct 2026 Fri
parents arrested over death of 4 month old child

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ ഷിജിനെയും ഭാര്യ അഞ്ജനയെയും മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വയൽക്കര സ്വദേശികളാണ് ഇരുവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞ് മർദനത്തിന് ഇരയായിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഷിജിൻ കുഞ്ഞിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ അഞ്ജന മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. മർദനവിവരം മറച്ചുവെച്ചതിനാണ് അഞ്ജനയ്‌ക്കെതിരെ കേസെടുത്തത്. സ്ഥിരമായി മദ്യപിക്കുന്ന ഷിജിൻ കുഞ്ഞിനെ നിരന്തരം മർദിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

2025 ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞ് വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ലെന്നും മൂക്കിൽനിന്ന് കഫം വരുന്നുണ്ടെന്നും പറഞ്ഞാണ് ഷിജിനും അഞ്ജനയും കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ALSO READ: മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റായി വിമല്‍ കോട്ടയ്ക്കല്‍; വി പി നിസാര്‍ സെക്രട്ടറി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക