കൊച്ചിയിൽ ഗ്രാൻ്റ് ഹയാത്ത് ഹാളിൽ കേരള ട്രാവൽ മാർട്ട് മുഖ്യമന്ത്രി .വി.ഡി സതീശൻ ഉൽഘാടനം ചെയ്തു.ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തെ ആഗോള ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പായി കേരള ടൂറിസം ട്രാവൽ മാർട്ട് മാറി.
|
Dകേരള ടൂറിസം സെക്രട്ടറി ബിജു ഐ.എ.എസ്., കേന്ദ്ര ടൂറിസം ജോയൻ്റ് സെക്രട്ടറി ഹരികിഷോർ, ടൂറിസം റീജണൽ ഡയരക്ടർ വെങ്കടേഷൻ , അറബ് ടൂറിസ്റ്റ് ഓപറേറ്റർസ് ഇന്ത്യൻ ട്രാവൽ ട്രേഡ് അസോസിയേഷൻ പ്രസിഡൻ്റ് അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി ,ട്രാവൽ മാർട്ട് കെ ടി എം സാരഥികളായ പ്രദീപ് , സ്വാമിനാഥ്, ആസിഫ് ജിബ്രാൻ, ബേബി സോമതീരം, നജീബ് എ ടി ഇ എന്നിവരും, രവിശങ്കർ ടൂറിസംഇന്ത്യാ,ഫ്ളോറമുഹമ്മദ്റാഫി ,ജോളി ആൻ്റണി വൈബ് , അഷിഷ് നായർ റാവിസ്, ബിജു നായർ ,ഡോ :ഷഹീൻ സിദ്ധീഖി, എന്നിവരും ടൂറിസം രംഗത്തെ പ്രോഫഷണൽസും അഭിവാദ്യമർച്ചു സംസാരിച്ചു.
ടൂറിസം പ്രതിനിധികളും ,ട്രാവൽ,ടൂറിസം ഹോട്ടൽ ,ആയൂർവേദ ഹോസ്പിറ്റൽസ് രംഗത്തെ ബിസ്നസ് പ്രഫഷണൽസ് പങ്കെടുത്തു. ജിസിസി, അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
നാലു ദിവസങ്ങളിലായി നടന്ന മേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസം ബയർമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ, ഹോസ്പിറ്റാലിറ്റി മേഖലയിലെ വിദഗ്ധർ, ടൂറിസം ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.
സമുദ്രിക കൺവെൻഷൻ സെന്ററുകളിലായിരുന്നു ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചത്. ടൂറിസം മേഖലയിലെ പുതിയ പങ്കാളിത്തങ്ങൾക്കും ബിസിനസ് അവസരങ്ങൾക്കും ഈ കൂടിക്കാഴ്ചകൾ വേദിയായി.
ഗൾഫ് രാജ്യങ്ങൾ, അറബ് ലോകം, മറ്റ് അന്താരാഷ്ട്ര വിപണികൾ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും കേരളത്തെ ആഗോള ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനും മേള പ്രത്യേക പ്രാധാന്യം നൽകി.
കേരളത്തിന്റെ കായലുകൾ, മലനിരകൾ, കടൽത്തീരങ്ങൾ, ആയുർവേദം, വെൽനസ് ടൂറിസം, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവയുടെ വൈവിധ്യം മേളയിൽ അവതരിപ്പിച്ചു.
കേരളത്തിന്റെ തനതായ നാടൻ കലാരൂപങ്ങളും സാംസ്കാരിക പരിപാടികളും മേളയ്ക്ക് കൂടുതൽ നിറം പകർന്നു.വിദേശ പ്രതിനിധികൾക്ക് കേരളത്തിന്റെ പാരമ്പര്യവും ആതിഥേയത്വവും അടുത്തറിയാനുള്ള അവസരവും ഇതിലൂടെ ലഭിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





