26
Jun 2024
Tue
26 Jun 2024 Tue
pfi leaders bail

കൊച്ചി: യുഎപിഎ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കേരളത്തില്‍ നിന്നുള്ള 17 മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം. (Kerala PFI leaders bail ) എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ഡോ. സി ടി സുലൈമാന്‍, അഡ്വ. മുബാറക്, എം എച്ച് ഷിഹാസ്, മുജീബ് ഈരാറ്റുപേട്ട, സാദിഖ് പത്തനംതിട്ട, നജ്മുദ്ദീന്‍ മുണ്ടക്കയം, സൈനുദ്ദീന്‍ കാഞ്ഞിരപ്പള്ളി,അലി, അബ്ദുല്‍ കബീര്‍, റിസ് വാന്‍, സാദിഖ്, നിഷാദ്, റഷീദ്, സയ്ദ് അലി, അക്ബര്‍ അലി, അഷ്ഫാഖ് തുടങ്ങിയവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് വര്‍ഷം മുമ്പ് പോപുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ചാണ് യുഎപിഎ കേസില്‍ എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. പാലക്കാട് ശ്രീനിവാസന്‍ വധത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പിന്നീട് ഇവരുടെ മേല്‍ ചുമത്തിയിരുന്നു. 17 പേരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇവര്‍ ഇപ്പോഴുള്ളത്.

കരമന അഷ്‌റഫ് മൗലവി, മുഹമ്മദലി, യഹ്യ തങ്ങള്‍, മുഹമ്മദ് റഊഫ്, അബ്ദുല്‍ സത്താര്‍, സദ്ദാം ഹുസൈന്‍, അഷ്‌റഫ് നൗഷാദ്, അന്‍സാരി ഈരാറ്റുപേട്ട എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല.