Kerala Rain Updates: കേരളത്തില്‍ മഴ കുറയുന്നു; 11 ജില്ലകളില്‍ ഇന്ന് പച്ച അലര്‍ട്ട്; അറിയാം Green Alert
|
തിരുവനന്തപുരം: പ്രളയവും ഉരുള്‍പ്പൊട്ടലുമെല്ലാം കഴിഞ്ഞു…. ഒപ്പം കേരളത്തില്‍ മഴയും കുറയുന്നു. അപകടകരമായ സാഹചര്യങ്ങളൊന്നും സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് നേരിയ മഴയ്ക്കള്ള സാധ്യതയാണ് പ്രവചിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകള്‍ക്ക് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് പച്ച അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15.6 മുതല്‍ 64.4 മീറ്റര്‍ മഴയ്ക്ക് വരെ സാധ്യയുള്ളതാണ് പച്ച അലര്‍ട്ട്.
പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകള്‍ക്ക് വെള്ള അലര്‍ട്ടാണുള്ളത്. ഒട്ടും മഴയ്ക്ക് സാധ്യതയില്ലാത്തതാണ് വെള്ള അലര്‍ട്ട്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം
21/09/2024 മുതല്‍ 24/09/2024 വരെ : ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മിക്ക ഭാഗങ്ങളിലും മധ്യപടിഞ്ഞാറന്‍ അറബിക്കടലിന്റെയും അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെയും ചില ഭാഗങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവാസ്ഥാ വകുപ്പ് അറിയിച്ചു.
21/09/2024 മുതല്‍ 24/09/2024: തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
21/09/2024 മുതല്‍ 23/09/2024: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മിക്ക ഭാഗങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനില്‍ക്കുന്നു.
24/09/2024: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകും.
മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Precipitation decreases in Kerala, Green alert in 11 districts today


