03
Nov 2024
Wed
03 Nov 2024 Wed
Kerala Rain News: Heavy rains continue today; Holiday for educational institutions in two districts

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. ഫെയിഞ്ചല്‍ എന്ന പേരിലറിയപ്പെടുന്ന ചുഴലിക്കാറ്റ് ശ്രീലങ്ക തീരം വഴി തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. ഇക്കാരണത്താലാണ് മഴ സാധ്യത നിലനില്‍ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ സീസണിലെ രണ്ടാമത്തെയും ഈ വര്‍ഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണ് ഫെയിഞ്ചല്‍. മഴക്കൊപ്പം ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുള്ള സാദ്ധ്യത മുന്‍നിര്‍ത്തി തെക്കന്‍ കേരളതീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തീരത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Kerala Rain Updates: Fanjal is coming, yellow alert in three districts

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക