തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇതുപ്രകാരം സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. അത് ന്യൂനമര്‍ദമായി മാറി. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. പുതിയ അപ്‌ഡേറ്റ് പ്രകാരമുള്ള അലര്‍ട്ടുകള്‍ ഇങ്ങനെ:
|
റെഡ് അലര്‍ട്ട്: ഇടുക്കി, മലപ്പുറം, വയനാട്.
ഓറഞ്ച്: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്.
യെല്ല: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
അതേസമയം, നാളെയും മറ്റന്നാളും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാള്‍ ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്.
മഴ മുന്നറിയിപ്പുകളെ തുടര്‍ന്ന് ഇടുക്കി, തൃശ്ശൂര്‍, വയനാട് ജില്ലകളിലും കോതമംഗലം, എറണാകുളം താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
Kerala Rain Updates: Change in rain warning in Kerala; Red alert in three districts


