തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആര് ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഫല പ്രഖ്യാപനം നടത്തി. 99.69 ശതമാനം പേര് വിജയിച്ചു. 71831 പേര് ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയ ശതമാനം കുറവാണ്. 0.01 ശതമാനത്തിന്റെ കുറവാണ്. ( Kerala SSLC Result 2024 live ).
|
4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്.
892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 4,27,105 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.7 ശതമാനത്തോടെ റെക്കോഡ് വിജയമാണ് ഉണ്ടായത്.
വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്.
പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇത്തവണ 11 ദിവസം നേരത്തെയാണ് എസ്എസ്എല്‍സി ഫലം പുറത്തു വരുന്നത്. പരീക്ഷ ഭവന്റെയും പിആര്‍ഡിയുടേയും ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളില്‍ ഫലം അറിയാം. നാല് മണി മുതല്‍ സൈറ്റ് ലഭ്യമാവും.
എസ്എസ്എല്‍സി റിസള്‍ട്ട് അറിയാവുന്ന വെബ്സൈറ്റുകള്‍ ഇവയാണ്. എസ്എസ്എല്‍സി റജിസ്റ്റര്‍ നമ്പറും ജനനതീയതിയും നല്കി ഫലം തിരയാം. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കൈറ്റിന്റെ ‘സഫലം 2024’ മൊബൈൽ ആപ്പിലൂടെയും ഫലമറിയാം.
https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
https://pareekshabhavan.kerala.gov.in/index.php/results


