24
Nov 2024
Sat
24 Nov 2024 Sat
Hajj packages for domestic pilgrims announced

തിരുവനന്തപുരം: പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് മുന്നോടിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. പി.വി അബ്ദുല്‍ വഹാബ് എംപി, എംഎല്‍എ മാരായ പി.ടി.എ റഹീം, മുഹമ്മദ് മുഹ്‌സിന്‍, ഉമര്‍ ഫൈസി മുക്കം, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉള്‍പ്പെടെ 16 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. നിലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍മാനായ മുഹമ്മദ് റാഫി പി.പി, താനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ അക്ബര്‍ പി.ടി, ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കര്‍ കോരാട്, അഡ്വ. മൊയ്തീന്‍കുട്ടി, ജാഫര്‍ ഒ.വി, ഷംസൂദ്ദീന്‍ അരിഞ്ഞിറ, നൂര്‍ മുഹമ്മദ് നൂര്‍ഷാ കെ, അനസ് എം.എസ്, കരമന ബായര്‍, അഡ്വ. എം.കെ സക്കീര്‍, മലപ്പുറം കലക്ടര്‍ വി.ആര്‍ വിനോദ് ഐഎഎസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഇനി ഇവരില്‍നിന്നാകും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

State Hajj Committee members elected; new office bearers to take office soon