04
Nov 2024
Wed
04 Nov 2024 Wed
Kerala student found dead in Bangaluru

ബംഗളുരുവില്‍ മലയാളി വിദ്യാര്‍ഥി മരിച്ചനിലയില്‍. വയനാട് മേപ്പാടി സ്വദേശി തറയില്‍ ഹൗസ് നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലി(23)നെയാണ് ബംഗളൂരു രാജംകുണ്ടയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജീര്‍ണിച്ച നിലയില്‍ ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാര്‍ എത്തി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതില്‍ സംശയിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാമയ്യ കോളജിലെ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷാമില്‍. പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഡോ. ബി.ആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. ആള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക