തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ (എസ്‌ഐആര്‍)സുപ്രിംകോടതിയെ സമീപിക്കാന്‍ കേരളവും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന സര്‍വകകക്ഷിയോഗത്തിലാണ് തീരുമാനം.ഇതുസംബന്ധിച്ച് നിയമോപദേശം തേടാനും തീരുമാനമായി.
|
യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്‌ഐആറിനെതിരായ നിയമപോരാട്ടത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍ പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ കുറ്റപ്പെടുത്തി.
നേരത്തേ തമിഴ്‌നാടും എസ്‌ഐആറിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ALSO READ: ലാഭം വാഗ്ദാനം ചെയ്ത് മൂന്നംഗസംഘം തട്ടിയത് 150 കോടി രൂപ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





