ലാഭം വാഗ്ദാനം ചെയ്ത് മൂന്നംഗസംഘം തട്ടിയത് 150 കോടി രൂപ. ഡല്‍ഹിയിലാണ് സംഭവം. മുന്നൂറിലേറെ പേരാണ് തട്ടിപ്പിനിരയായത്. നെറ്റ് ഫ്‌ലിക്‌സ് ത്രില്ലറായ മണി ഹീസ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു തട്ടിപ്പെന്ന് പിടിയിലായ അര്‍പിത്, പ്രഭാത്, അബ്ബാസ് എന്നിവര്‍ വ്യക്തമാക്കി.
|
ഓഹരി വിപണിയില്‍ മികച്ച ലാഭം വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം ചെയ്യുകയായിരുന്നു പ്രതികള്‍ ആദ്യം ചെയ്തത്. ഇതു വിശ്വസിച്ച് നിക്ഷേപണം ഇറക്കിയ ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ ലാഭം നല്‍കുകയും ചെയ്തു. ഇതു കേട്ടറിഞ്ഞും മറ്റും കൂടുതല്‍ പേര്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുകയും തട്ടിപ്പിനിരയാവുകയുമായിരുന്നു.
ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിനും ലാഭം നേടുന്നതിനുള്ള നുറുങ്ങുവിദ്യകള്‍ പകര്‍ന്നുനല്‍കാനെന്ന വ്യാജേന ഡസന്‍കണക്കിന് ഗൂപ്പുകള്‍ വാട്‌സ്ആപ്പിലും അല്ലാതെയും രൂപീകരിച്ചായിരുന്നു പ്രതികള്‍ ഇരകളെ വീഴ്ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയായ അര്‍പിത് അഭിഭാഷകനും പ്രഭാത് വാജ്‌പേയി കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുധധാരിയുമാണെന്ന് പോലീസ് വ്യക്തമാക്കി.
ALSO READ: അങ്കമാലിയില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു





