22
Sep 2025
Fri
22 Sep 2025 Fri
Kerala Train Schedule Updates: Five trains to be partially cancelled tomorrow

തിരുവനന്തപുരം: ചിങ്ങവനം- കോട്ടയം സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ ഇതുവഴിയുള്ള അഞ്ച് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ആറു ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.
മധുരഗുരുവായൂര്‍ എക്‌സ്പ്രസ്(16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മറ്റന്നാള്‍ രാവിലെയുള്ള ഗുരുവായൂര്‍മധുര എക്‌സ്പ്രസ്(16328) പകല്‍ 12.10ന് കൊല്ലത്തുനിന്നാകും പുറപ്പെടുക. നാഗര്‍കോവില്‍കോട്ടയം എക്‌സ്പ്രസ്(16366)ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും. ഇന്ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12695) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12696) നാളെ രാത്രി 8.05ന് കോട്ടയത്തുനിന്നാകും പുറപ്പെടുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12624), തിരുവനന്തപുരം നോര്‍ത്ത് – ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ്(16312), തിരുവനന്തപുരം നോര്‍ത്ത്- എസ്.എം.വി.ടി ബംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ്(16319),കന്യാകുമാരിദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്(22503), തിരുവനന്തപുരം സെന്‍- ട്രല്‍മധുര അമൃത എക്‌സ്പ്രസ് (16343), തിരുവനന്തപുരം സെന്‍ട്രല്‍ – മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16347)എന്നിവ നാളെ ആലപ്പുഴ വഴിയായിരിക്കും സര്‍വിസ് നടത്തുകയെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

Five trains running via Chingavanam-Kottayam section tomorrow have been partially cancelled and six trains will be diverted, the Railways Thiruvananthapuram Division has announced.