തിരുവനന്തപുരം: വേനൽച്ചൂടിനിടെ സംസ്ഥാനത്തെ ഏറ്റവും പുതിയ കാലവസ്ഥ റിപോർട്ട് ഇറക്കിയിരിക്കുക ആണ് കാലവസ്ഥ വകുപ്പ്. കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്നാണ് പ്രവചനം.പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിയ്ക്കുന്നത് തുടരുമെന്നും ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും പ്രവാചനത്തിൽ പറയുന്നു.
|
അതേസമയം വീണ്ടും മഴയെത്തുമെന്നു പ്രവചനം വന്നതോടെ പെരുന്നാൾ മഴയിൽ പൊലിയുമോ എന്ന ആശങ്കയിൽ ആണ് മലയാളികൾ. കണക്ക് പ്രകാരം ഇന്ന് മാസം കാണുക ആണെങ്കിൽ നാളെ കേരളത്തിൽ പെരുന്നാൾ ആകും. മാസം കണ്ടില്ലെങ്കിൽ നോമ്പ് 30 തികച്ചു മറ്റന്നാൾ (ചൊവ്വാഴ്ച) ആകും ചെറിയ പെരുന്നാൾ.
കാലാവസ്ഥ പ്രവചനം അനുസരിച്ച് നാളെയും ചൊവ്വാഴ്ചയും മഴ ഉണ്ട്. നാളെ പരക്കെ മഴ ഇല്ല. ചെറിയ സാദ്ധ്യത ആണ്. എന്നാല് ചൊവ്വാഴ്ച പലയിടത്തും മഴയ്ക്ക് സാദ്ധ്യത കാണുന്നു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച അണ് പെരുന്നാൾ എങ്കിൽ മഴ ബാധിക്കാൻ സാദ്ധ്യത ഉണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഏപ്രിൽ 1 ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട്
02/04/2025 : പാലക്കാട്, മലപ്പുറം, വയനാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.
Kerala Weather Updates: Will it rain in Kerala on Eid? Here the Rain probability forecast


