30
Nov 2023
Tue
30 Nov 2023 Tue

വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഐന്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു. യോഗത്തില്‍ പ്രസിഡന്റ് ജാനറ്റ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകനും നടനുമായ എം എ നിഷാദ് മുഖ്യാതിഥിയായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിന്റെ സാമൂഹിക സേവനങ്ങളെയും മാതൃഭാഷയോടും ജന്മനാടിനോടുമുള്ള പ്രവാസികളുടെ സ്‌നേഹത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെയര്‍മാന്‍ ഡോ. സുധാകരന്‍ ആമുഖപ്രസംഗത്തില്‍ കേരളപ്പിറവി ദിനാഘോഷത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തിയെ കുറിച്ച് സംസാരിക്കുകയും പ്രധാന സ്ഥാനങ്ങളെല്ലാം സ്ത്രീകള്‍ കൈയാളുന്ന അല്‍ ഐന്‍ പ്രോവിന്‍സിനെ സ്ത്രീ ശാക്തീകരണത്തിന്റെ തുടക്കമായി കാണുകയും അഭിനന്ദിക്കുകയും ചെയ്തു. വിശിഷ്ടാതിഥികളെ ജോയിന്റ് സെക്രട്ടറി ഡോ.സുനീഷ് സ്വാഗതം ചെയ്തു. അല്‍ഐന്‍ മലയാളം മിഷന്‍ പ്രസിഡന്റ് ഡോ.ഷാഹുല്‍ ഹമീദ് മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് പനക്കല്‍, മുന്‍ ഗ്ലോബല്‍ വൈസ്പ്രസിഡന്റ് അഡ്മിന്‍ സി.യു.മത്തായി, മിഡില്‍ ഈസ്റ്റ് ഭാരവാഹികളായ ജോസ്, അഡ്വ. ബിജു ജോസഫ്, റാണി ലിജേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ആഘോഷ പരിപാടികള്‍ക്ക് വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ.നിഷ വിജി, സെക്രട്ടറി ബിന്ദു, ട്രഷറര്‍ താഹിറ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ മികച്ച കാരുണ്യ പ്രവര്‍ത്തനത്തിന് ഡോ. സുധാകരനെയും ഡാര്‍ക്ക് ആന്‍ഡ് ഡക്ക് എന്ന പുസ്തകത്തിന്റെ രചയിതാവ് കുമാരി അപൂര്‍വ സുനീഷിനെയും ആദരിച്ചു. കലാവിഭാഗം സെക്രട്ടറി. സേതുമാഷിന്റെ നേതൃത്വത്തില്‍ അംഗങ്ങളുടെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്കു മാറ്റ് കൂട്ടി. ട്രഷറര്‍ ആന്‍സി ജെയിംസ് നന്ദി പറഞ്ഞു. ഡബ്ലിയു.എം.സി.ഗ്ലോബല്‍ മീഡിയ ഫോറം സെക്രട്ടറി വി.എസ്.ബിജുകുമാര്‍ സംസാരിച്ചു.