01
Aug 2024
Sun
01 Aug 2024 Sun
Keralite man dies in bike accident in Dubai

മലയാളി യുവാവ് ദുബൈയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയിൽ കാർഷിക സർവകലാശാല അധ്യാപകനായിരുന്ന പ്രഫ. ശരീഫിന്റെയും കൃഷിവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ താജുന്നീസയുടെയും മകൻ എസ് ആരിഫ് മുഹമ്മദാണ് (33) മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അൽമക്തൂം എയർപോർട്ട് റോഡിൽ കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം. ആരിഫ് ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിലെ ഡാറ്റാ സയന്റിസ്റ്റായിരുന്നു. സഹോദരൻ: ഹുസൈൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.