25
Aug 2024
Sat
25 Aug 2024 Sat
keralite man collapsed to death in blore while playing cricket

ബാംഗ്ലൂരില്‍ ക്രിക്കറ്റ് മല്‍സരത്തിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണുമരിച്ചു. തൃശൂര്‍ പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്ന് മേനോത്ത് വേണു-സുരബാല ദമ്പതികളുടെ മകനും കേരള ക്രിക്കറ്റ് ലവേഴ്സ് ടീം ക്യാപ്റ്റനുമായ വിനു ഗോപി എന്ന വിനീത് (41) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ബാംഗ്ലൂരിലെ കോടിഹള്ളിയില്‍ വച്ച് തമിഴ്നാടുമായി നടന്ന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് വിനു കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവര്‍ സിപിആര്‍ അടക്കമുള്ള പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം ഞായറാഴ്ച പെരുമ്പിലാവിലെ വീട്ടിലെത്തിച്ചു സംസ്‌കരിക്കും. പഞ്ചമിയാണ് ഭാര്യ. ദോവാഘ്ന, ദേവ ലക്ഷ്മി എന്നിവര്‍ മക്കളാണ്. സഹോദരന്‍: വിശാഖ്.

READ ALSO: ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് അബൂദബിയില്‍ മരിച്ചു; ഭാര്യയും മകളും വിസിറ്റ് വിസയിലെത്തിയത് ഒരു മാസം മുമ്പ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക