ദുബൈ പോലീസില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശി മരിച്ചു. തളങ്കര ബാങ്കോട് അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകനും കളനാട് അയ്യങ്കോല്‍ തൊട്ടിയില്‍ താമസക്കാരനുമായ മുജീബ് റഹ്‌മാന്‍ (48) ആണ് മരിച്ചത്. ദുബൈ പോലീസ് സിഐഡി വിഭാഗത്തില്‍ ജോലിചെയ്തുവരികയായിരുന്നു.
|
അസുഖത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അടുത്തിടെയാണ് അയ്യങ്കോല്‍ തൊട്ടിയില്‍ വീട് നിര്‍മിച്ച് മുജീബ് റഹ്‌മാനും കുടുംബവും താമസം മാറിയത്. ആറ് മാസം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്.
ഭാര്യ: ഖമറുന്നീസ. മക്കള്‍: മിന്‍ഹാജ്, സൈനബ്. സഹോദരങ്ങള്‍: ബശീര്‍, ശംസുദ്ദീന്‍, ഹാജിറ, ജമീല, ശംസീറ, ഹസീന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





