
കോഴിക്കോട്: സംസ്ഥാന ചെറുകിട റൈസ്, ഫ്ലോര്‍ ആന്‍ഡ് ഓയില്‍ മില്ലേഴ്സ് അസോസിയേഷന്റെ(കെസ്ഫോമ)നാലാമത് സംസ്ഥാന കണ്വന് കോഴിക്കോട്ട് നടന്നു. എം കെ രാഘവന് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. വന്‍കിട കമ്പനികളോടു പിടിച്ചുനില്ക്കാന് ചെറുകിട റൈസ്, ഫ്ലോര്‍, ഓയില്‍ മില്ലുകള്‍ ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
![]() |
|
സംസ്ഥാന പ്രസിഡന്റ് എന്‍ കെ ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സി സെയ്ദൂട്ടി ഹാജി പ്രമേയം അവതരിപ്പിച്ചു. എ ടി ഹംസ മലപ്പുറം ആമുഖ പ്രഭാഷണം നടത്തി. ജെ സി ബാബു റിപോര്‍ട്ട് അവതരിപ്പിച്ചു. ജെബിഎം അന്‍സാര്‍ അടിമാല കണക്ക് അവതരിപ്പിച്ചു. ഷീന്‍ ആന്റണി, ബാലകൃഷ്ണന് കണ്ണിമാരി, പി കെ ശ്രീനിവാസന്, ഷാന്‍ അഞ്ചല്‍, ബെന്നി മാത്യു, എം എസ് ഉദയന്‍, മൊയ്തീന് ഹാജി, മുഹമ്മദ് റിയാസ്, അഷറഫ്, ശശീന്ദ്രന് കണ്ണൂര്‍, അബ്ദുല്‍ നസീര്‍ കളമശ്ശേരി, സുനില്‍, അനിത, പ്രജിത എന്നിവര്‍ സംസാരിച്ചു.
കൊല്ലത്തു നടന്ന പ്രതിനിധി സമ്മേളനത്തില്‍ തിരഞ്ഞെടുത്ത പുതിയ ഭരണസമിതിക്ക് യോഗം അംഗീകാരം നല്കി. ഭാരവാഹികള്‍: എന്‍ കെ ഹരീന്ദ്രനാഥ്(പ്രസിഡന്റ്), എ ടി ഹംസ(സീനിയര്‍ വൈസ് പ്രസിഡന്റ്), ബാലകൃഷ്ണന് കന്നിമാരി, മരതകം ബാലന്, സി സയ്യിദ് കുട്ടി ഹാജി(വൈസ് പ്രസിഡന്റ്), ജെ സി ബാബു(ജനറല്‍ സെക്രട്ടറി), ബിജ ജോസഫ്, അബ്ദുല്‍ നസീര്‍, ശശീന്ദ്രന്, ഇര്‍ഷാദ് റാഫി(ജോയിന്റ് സെക്രട്ടറി), ജെബിഎം അന്‍സാര്‍(ഖജാഞ്ചി), ഇര്‍ഷാദ് റാഫി സ്വാഗതവും പ്രദീപ് ബേപ്പൂര്‍ നന്ദിയും പറഞ്ഞു.