21
May 2024
Mon
21 May 2024 Mon
IPL 2024 KKR beat SRH

ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഏക പക്ഷീയ ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അടിച്ചു പരത്തി കൊല്‍ക്കത്ത ചാമ്പ്യന്‍മാരായി. (KKR vs SRH, IPL 2024 Final Match Highlights – Kolkata Knight Riders beat Sunrisers Hyderabad by 8 wickets) ഐപിഎല്ലില്‍ കൊല്‍ക്കത്തക്ക് ഇത് മൂന്നാം കിരീടമാണ്. 10 ഓവറില്‍ തീര്‍ന്ന കളിയില്‍ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത ജയം കൈപ്പിടിയിലൊതുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടോസ് നേടി ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ബൗളര്‍മാരാണ്. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 18.3 ഓവറില്‍ 113 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു

19 പന്തില്‍ 24 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് അഭിഷേക് ശര്‍മ (2), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (9) എന്നിവരുടെ വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (20), നിതീഷ് റെഡ്ഡി (13) എന്നിവര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഷഹ്ബാസ് അഹ്‌മ്മദ് (8), ഹെന്റിച്ച് ക്ലാസന്‍ (16), അബ്ദുള്‍ സമദ് (4) എന്നിവരും നിരാശപ്പെടുത്തി. പിന്നീട് കമ്മിന്‍സ് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. കമ്മിന്‍സിനെ റസ്സല്‍ മടക്കി. ജയദേവ് ഉനദ്ഖടാണ് (4) പുറത്തായ മറ്റൊരു താരം. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദിനെ മറികടന്നു. 26 പന്തില്‍ 52 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരും 39 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസുമാണ് കൊല്‍ക്കത്തക്ക് അനായാസ ജയം ഒരുക്കിയത്. ബോളര്‍മാര്‍ക്ക് നേരിയ പ്രതീക്ഷ പോലും നല്‍കാതെ തുടക്കം മുതല്‍ അടിച്ചു കസറുകയായിരുന്നു വെങ്കിടേഷ്. തികച്ചും ഏപ പക്ഷീയമായ കളിക്കൊടുവില്‍ കൊല്‍ക്കത്ത കിരീടത്തില്‍ മുത്തമിട്ടു.