25
Sep 2024
Thu
25 Sep 2024 Thu

കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ കെഎല്‍ മോഹനവര്‍മ ബിജെപിയിൽ ചേരുന്നു. ബിജെപിയുടെ എറണാകുളം ജില്ലാ മെമ്പര്‍ഷിപ്പ് ക്യാംപയിന് തുടക്കം കുറിച്ചാകും അദ്ദേഹം അംഗത്വം സ്വീകരിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നാണ് ബിജെപിയുടെ ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം.

പ്രശസ്തനായ നോവലിസ്റ്റും ഹാസ സാഹിത്യകാരനുമാണ് കെഎല്‍. മോഹനവര്‍മ്മ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള മോഹനവര്‍മ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകള്‍ എഴുതിയ മോഹനവര്‍മ്മയുടെ ഓഹരി, ക്രിക്കറ്റ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുടങ്ങിയ നോവലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് സ്വയംവിരമിച്ച അദ്ദേഹം. ഒന്നരവര്‍ഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നിരുന്നു ഇതിന് പിന്നാലെയാണ് വർമയുടെ ബിജെപി പ്രവേശനം

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക