10
Jan 2026
Thu
10 Jan 2026 Thu
KLF 9th edition started

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെ എല്‍ എഫിന്റെ (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍) ഒന്‍പതാം പതിപ്പിന് ഔദ്യോഗിക തുടക്കം. കെ എല്‍ എഫിന്റെ ആദ്യദിവസമായ 22-ന് വൈകിട്ട് പ്രധാനവേദിയ എഴുത്തോലയില്‍വച്ചു നടന്ന പരിപാടിയില്‍ ടൂറിസം മന്ത്രി മുഹമ്മദും റിയാസും ബഹിരാകാശയാത്രിക സുനിത വില്യംസുംചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ എല്‍ എഫ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ എ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ രാജരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഒളിംപ്യന്‍ ബെന്‍ ജോണ്‍സണ്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, കെ എല്‍ എഫ് സ്ഥാപകനും ഡി സി ബുക്‌സ് സി.ഇ.ഒ.യുമായ രവി ഡി സി, അതിഥിരാജ്യമായ ജര്‍മന്‍ പ്രതിനിധികളായ അക്കിം ബുര്‍ക്കാര്‍ട്ട്, ഡോ. മര്‍ല സ്റ്റുക്കന്‍ബര്‍ഗ്, ഡോ. സെയ്ദ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് മേയര്‍ ഒ. സദാശിവന്‍, നടി ഭാവന, എം. മുകുന്ദന്‍, സക്കറിയ, ഡോ. ദിവ്യ എസ്. അയ്യര്‍, പ്രകാശ് രാജ്, ഡോ. എസ്. ജയശ്രീ, രാജ്കുമാര്‍ മീന ഐ.പി.എസ്., സ്‌നെഹില്‍കുമാര്‍ സിങ് ഐ.എ.എസ്. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാരായണന്‍ ടി ഐ.പി.എസ്, നിര്‍മല ലക്ഷ്മണ്‍, തമിഴച്ചി തങ്കപാണ്ഡന്‍, സഫാരി, സോഫിയ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.എല്‍.എഫ് ഓര്‍ഗനൈസിങ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കിം യോഗത്തിന് നന്ദി അറിയിച്ചു.

ഇന്ത്യയുടെ ആദ്യ യുനെസ്‌കോ സാഹിത്യനഗരമായ കോഴിക്കോട് കടല്‍ത്തീരത്ത് ജനുവരി 22, 23, 24, 25 തീയതികളിലാണ് കെ എല്‍ എഫ് നടക്കുന്നത്. നാലു ദിവസം എട്ട് വേദികളിലായി 18 രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പ്രഗല്ഭര്‍ പങ്കെടുക്കുന്ന 350-ലധികം സെഷന്‍സാണ് കെ എല്‍ എഫില്‍ അരങ്ങേറുന്നത്.

ALSO READ: എനിക്ക് വീട്ടിലെത്തിയതു പോലെ തോന്നുന്നു; കെഎല്‍എഫ് വേദിയിലെ സ്വീകരണത്തില്‍ മനംനിറഞ്ഞ് സുനിത വില്യംസ്