15
Feb 2025
Mon
15 Feb 2025 Mon
Vishudha Quran Malayala Saram second edition released

തേഞ്ഞിപ്പാലം: ഡോ. യൂസുഫ് മുഹമ്മദ് നദവി തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ മലയാളസാരം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം സംഘടിപ്പിച്ച ദേശീയ അറബി ഭാഷ ശില്‍പ്പശാലയില്‍ വച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും അറബിക് വിഭാഗം മുന്‍ തലവനുമായ ഡോ. എന്‍. എ. എം അബ്ദുല്‍ ഖാദര്‍ അറബിക് വിഭാഗം മേധാവി ഡോ. ടി എ അബ്ദുല്‍ മജീദിന് ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു.

whatsapp വിശുദ്ധ ഖുര്‍ആന്‍ മലയാളസാരം പ്രകാശനം ചെയ്തു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജ്ഞാനവും ശാസ്ത്രവും സാഹിത്യവും വികസിക്കുന്ന തോടൊപ്പം ഖുര്‍ആന്‍ പഠനത്തിന്റെ കാലിക പ്രസക്തി വര്‍ധിക്കുകയാണ്, അതിന്റെ തെളിവാണ് വര്‍ധിച്ചുവരുന്ന ഖുര്‍ആന്‍ പഠനങ്ങളും ഗവേഷണങ്ങളും. ഖുര്‍ആന്റെ ആശയസാരം സംക്ഷിപ്തമായി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ സഹായിയാണ് ഇവിടെ പ്രകാശനം ചെയ്യപ്പെട്ട ഡോ. യൂസുഫ് മുഹമ്മദ് നദവിയുടെ വിശുദ്ധ ഖുര്‍ആന്‍ മലയാളസാരമെന്ന് പ്രകാശനം നിര്‍വഹിക്കവെ എന്‍എഎം അബ്ദുല്‍ഖാദര്‍ പറഞ്ഞു. യൂനിവേഴ്‌സിറ്റി റജിസ്റ്റാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു.
ഡോ. ഇ. അബ്ദുല്‍ മജീദ്, ഡോ. മുനീര്‍ ഹുദവി, ഡോ. അലി നൗഫല്‍, അബ്ദുറഹിമാന്‍ മങ്ങാട്, ഡോ. പി.ടി. സൈനുദ്ദീന്‍, ഡോ. അബ്ദുല്ലത്തീഫ് ഫൈസി, മുജീബ് റഹ് മാന്‍ എജുമാര്‍ട്ട് പ്ലസ് എന്നിവര്‍ സംബന്ധിച്ചു