24
Sep 2026
Thu
24 Sep 2026 Thu
John Xavier KM Shaji Bulgaria Trip

മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെഎം ഷാജിയുടെ ബള്‍ഗേറിയന്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് കാനഡയിലെ മദ്യ വ്യവസായി ജോണ്‍ സേവ്യറെന്ന് സൂചന. വിസാ തട്ടിപ്പ് കേസിലെ പ്രതി കൂടിയായ ജോണ്‍ സേവ്യര്‍ മുസ്ലിം ലീഗ് മന്ത്രിയുടെ യാത്രയില്‍ സ്വീകരണമൊരുക്കിയത് വിവാദമായി മാറിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • യാത്ര: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ ബൾഗേറിയൻ യാത്രയുമായി ബന്ധപ്പെട്ട് ജോൺ സേവ്യറിന്റെ പങ്കിനെക്കുറിച്ച് ആരോപണം ഉയർന്നു.
  • സ്‌പോൺസർഷിപ്പ്: ഷാജിയുടെ യാത്ര ജോൺ സേവ്യർ സ്‌പോൺസർ ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിലെ ആരോപണം.
  • സ്വീകരണം: ബൾഗേറിയയിൽ നടന്ന ചടങ്ങിൽ ജോൺ സേവ്യർ ഷാജിയെ വേദിയിൽ അനുമോദിച്ചതായും റിപ്പോർട്ടുകളുണ്ട്.
  • യാത്രയിലെ സാന്നിധ്യം: കൊച്ചിയിൽ നിന്ന് വിയന്ന വരെയുള്ള യാത്രയിൽ ജോൺ സേവ്യർ ഷാജിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
  • കേസുകൾ: വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജോൺ സേവ്യറിനെതിരെ എറണാകുളം സെൻട്രൽ, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.
  • ബിസിനസ് ബന്ധം: കൊച്ചിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ജോൺ സേവ്യറിന്റെ മദ്യ ബ്രാൻഡ് വിൽക്കുന്നുണ്ടെന്നും ബെവ്‌കോ വഴി വിൽപ്പന നടത്താനുള്ള ശ്രമം നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
  • രാഷ്ട്രീയ ബന്ധങ്ങൾ: ഹൈബി ഈഡന്റെ സഹപാഠിയും അടുത്ത സുഹൃത്തുമാണ് ജോൺ സേവ്യറെന്നും വിവിധ രാഷ്ട്രീയ നേതാക്കളോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ബള്‍ഗേറിയയില്‍ നടന്ന ചടങ്ങില്‍ ജോണ്‍ സേവ്യര്‍ ഷാജിയെ വേദിയില്‍ അനുമോദിച്ചതിന്റെയും കൊച്ചി മുതല്‍ വിയന്ന വരെ അദ്ദേഹം മന്ത്രിക്കൊപ്പം ഉണ്ടായിരുന്നതിന്റെ വിവരങ്ങളും പുത്തുവന്നിട്ടുണ്ട്.

വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലും കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലും ജോണ്‍ സേവ്യറിനെതിരേ കേസുണ്ട്. ചെക്ക് റിപബ്ലിക്കിലേക്ക് എംബിഎ പഠനത്തിന് വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്.

കൊച്ചിയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ജോണ്‍ സേവ്യറിന്റെ വാറ്റ് ചാരായം ബ്രാന്‍ഡ് ചെയ്ത് വില്‍പ്പന നടത്തുന്നുണ്ട്. ഇതേ മദ്യം ബെവ്‌കോ വഴി വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനിടെയാണ് മദ്യവ്യവസായി ഷാജിക്ക് സ്വീകരണമൊരുക്കിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

ഹൈബി ഈഡന്റെ സഹപാഠിയും അടുത്ത സുഹൃത്തുമാണ് ജോണ്‍ സേവ്യര്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ജോണ്‍ സേവ്യര്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Tags: KM Shaji, K M Shaji, John Xavier, KM Shaji Bulgaria Trip, Bulgaria Trip, Muslim League, IUML, Kerala Politics, Kerala News, John Xavier Bulgaria, Visa Fraud Case, John Xavier Case, KM Shaji News, KM Shaji Controversy, John Xavier Liquor Business

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക