22
Jun 2024
Fri
22 Jun 2024 Fri

ജിദ്ദ: സൗദി കെ എം സി സി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന നാഷണൽ ഫുട്ബോളിന്റെ വെസ്റ്റേൺ റീജിയൻ സെമി ഫൈനൽ ഇന്ന്. ജിദ്ദയിലെ ജാമിയ കിങ് അബ്ദുൾ അസീസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം 6 മുതൽ ആണ് മത്സരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദയിലെ പ്രമുഖ ടീമുകളായ റീം റിയൽ കേരള എഫ്‌സിയും, ചാംസ് സാബിൻ എഫ്‌സിയുമാണ് സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്.
വൈകുന്നേരം അഞ്ചു മണിക്കാരംഭിക്കുന്ന 17 വയസ്സിന് താഴെ പ്രായമുള്ള മത്സരത്തിൽ ജെ.എസ്.സി സോക്കർ അക്കാദമിയും, സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദയും അക്കാഡമി വിഭാഗത്തിൽ ഏറ്റുമുട്ടും. പഴയ കാലഘട്ടങ്ങളിലെ, കളിക്കളങ്ങളിലെ പടക്കുതിരകളായ 40 വയസ്സിന് മുകളിലുള്ളവരുടെ ഫൈനൽ മത്സരത്തിൽ 6.00 മണിക്ക് ജെ എസ് സി സൂപ്പർ സീനിയേഴ്സ്, ഫ്രൈഡേ ഫുട്ബോൾ ജിദ്ദയുമായി ഫൈനലിൽ ഏറ്റുമുട്ടും.

പ്രശസ്ത ഗായകൻ ആബിദ് കണ്ണൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്നും ഫൈനൽ മത്സരത്തോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

ഇതാദ്യമായി സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ടീമുകൾ പങ്കെടുക്കുന്ന സവിശേഷമായ ടൂർണമെന്റാണിത്. ജൂലൈ ആദ്യ വാരത്തിൽ റിയാദിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുക.

മത്സരത്തോടനുബന്ധിച്ച് വിവിധ സമ്മാനങ്ങൾ ലക്കി ഡ്രോയിലൂടെ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
നിസാം മമ്പാട് (വൈസ്പ്രസിഡന്റ്, സൗദി നാഷണൽ കെ.എം.സി.സി ),ബേബി നീലാംബ്ര (ചെയർമാൻ, സ്പോർട്സ് വിങ്ങ് , സൗദി നാഷണൽ കെ.എം.സി.സി)വി.പി മുസ്തഫ (ജനറൽ സെക്രട്ടറി, ജിദ്ദ കെ.എം.സി.സി)
അബു കട്ടുപ്പാറ ( വൈസ് ചെയർമാൻ, സ്പോർട്സ് വിങ്ങ് , സൗദി നാഷണൽ കെ.എം.സി.സി)വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.