05
Feb 2025
Wed
05 Feb 2025 Wed
know the fact behind meat found in Hyderabad temple

ക്ഷേത്രത്തില്‍ മാംസക്കഷ്ണം കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയം ആളിക്കത്തിക്കാനുള്ള സംഘപരിവാരനീക്കം പൊളിഞ്ഞു. ഹൈദരാബാദിലെ ജിര ഹനുമാന്‍ ക്ഷേത്രത്തില്‍ മാംസക്കഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജെപിയും വിഎച്ച്പിയും രംഗത്തുവരികയായിരുന്നു. വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് സംഘപരിവാരം രംഗത്തുവന്നതോടെ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൂച്ച മാംസം കടിച്ചുകൊണ്ടുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. ഇതോടെ വിഷയത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് തല്‍പ്പരകക്ഷികള്‍ വിട്ടുനില്‍ക്കണമെന്ന് ഡപ്യൂട്ടി പോലിസ് കമ്മീഷണര്‍ ചന്ദ്രമോഹന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷേത്രത്തിലെ വിഗ്രഹത്തിനു സമീപമായിരുന്നു രാവിലെ മാംസക്കഷണം കണ്ടെത്തിയത്. തുടര്‍ന്ന് ബിജെപി, വിഎച്ച്പി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഹൈദരാബാദിലെ ക്ഷേത്രങ്ങള്‍ക്ക് രക്ഷയില്ലെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ബിജെപി എംഎല്‍എ രാജാ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമമുണ്ടാവുമെന്ന് ഭയന്ന് പ്രദേശത്തെ കടകള്‍ അടയ്ക്കുകയും ആളുകള്‍ ഒഴിഞ്ഞുപോവുകയും ചെയ്തു.

ഇതിനു ശേഷമായി പോലീസിന്റെ അന്വേഷണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ചപ്പോഴാണ് പൂച്ച മാംസക്കഷ്ണം കടിച്ചെടുത്തു ക്ഷേത്രത്തിലേക്കുകൊണ്ടുപോവുന്നത് കണ്ടെത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക