24
Mar 2025
Sat
24 Mar 2025 Sat
Rs 2 crore smuggled in an autorickshaw without documents

കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിന് സമീപം ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടികൂടി. (Kochi: Rs 2 crore smuggled in an autorickshaw without documents) ഓട്ടോയിലുണ്ടായിരുന്ന തമിഴ്‌നാട്, ബീഹാര്‍ സ്വദേശികളെ ഹാര്‍ബര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ഉച്ചയോട് കൂടിയാണ് ഹാര്‍ബര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പണം പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ സ്ഥലക്കച്ചവടത്തിനായി കൊണ്ടുപോകുന്ന പണമെന്നാണ് വിശദീകരിച്ചിരിക്കുന്നത്.

എന്നാല്‍, പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ ഇതുവരെ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഇത്രയധികം പണം ഓട്ടോറിക്ഷ പോലൊരു വാഹനത്തില്‍ കൊണ്ടുപോകുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും പോലീസ് പറയുന്നു.

പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ സാധാരണയായി കുഴല്‍പ്പണക്കാര്‍ അവലംബിക്കുന്ന രീതിയാണ് ബസ്സ്, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള പൊതുഗതാഗത മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.