കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്. കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കല്‍ കിഴക്കേചെവിടന്‍ അബ്ദുല്‍ മജീദ് മുസ് ലിയാര്‍-ഷറീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ബാദുഷ ഫാരിസ്(25)ആണ് മരിച്ചത്.(Koduvally native expat dies in Saudi Arabia in an accident) ജിദ്ദയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ അല്ലൈത്തിന് സമീപം ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം.
|
ബാദുഷ ഓടിച്ച മിനിലോറി ട്രെയിലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. ജിദ്ദ ജാമിഅ ഖുവൈസിലായിരുന്നു താമസിച്ചിരുന്നത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ആദില്‍ഷ, ജന്ന ഫാത്തിമ.
കോഴിക്കോട് പാറോപ്പടി സ്വദേശിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി അല്ലൈത്ത് കമ്മിറ്റി, ജിദ്ദ വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ALSO READ: നാട്ടില്‍ പോവാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു


