28
Jun 2024
Thu
28 Jun 2024 Thu
Kollam Kundara gold theft case

കൊല്ലം: കൊല്ലം കുണ്ടറയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. (Kollam Kundara gold theft arrest) ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം പണയം വയ്ക്കാന്‍ വാങ്ങിയ പ്രതികള്‍ മുക്കുപണ്ടം മാറ്റി വയ്ക്കുകയായിരുന്നു. കൊല്ലം കന്റോണ്‍മെന്റ് പുതുവല്‍ പുരയിടത്തില്‍ ജ്യോതി മണി, കരിക്കോട് കുറ്റിച്ചിറ സല്‍മ മന്‍സിലില്‍ മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുണ്ടറ സാരഥി ജംഗ്ഷനില്‍ നഫീന മന്‍സിലില്‍ ഫാത്തിമ ബീവിയുടെ 5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ആണ് ഇവര്‍ വിദഗ്ധമായി കൈക്കലാക്കിയത്. ജ്യോതിമണിയും മീരാസാഹിബും ഫാത്തിമ ബീവിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ്. ഫാത്തിമ ബീവിയുടെ പക്കല്‍ നിന്ന് ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ വാങ്ങിയ ശേഷം വ്യാജ ആഭരണങ്ങള്‍ മാറ്റി നല്‍കുകയായിരുന്നു.

ഫാത്തിമ ബീവിയുടെ വീട്ടിലെത്തിയ സഹോദരന്റെ മകള്‍ അമീനയ്ക്ക് ഗൃഹനാഥയുടെ കഴുത്തിലെ അലര്‍ജി കണ്ടാണ് സംശയം തോന്നിയത്. തുടര്‍ന്ന് ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ ആണ് മോഷണ വിവരം അറിയുന്നത്. കുണ്ടറ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ കുടുങ്ങിയത്.
മറവിയുള്ള ഫാത്തിമ ബീവിയെ പറ്റിച്ചു പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക