02
Jun 2026
Tue
02 Jun 2026 Tue
Kollam native among 4 held in Sharjah over murder of a Malayali

ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവത്തില്‍ കൊല്ലം സ്വദേശിയടക്കം നാലുപേര്‍ പിടിയില്‍. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മായില്‍ പൊന്നനെ(40)
കൊലപ്പെടുത്തിയ സംഭവത്തിലാണ് കൊല്ലം സ്വദേശിയടക്കം നാലുപേര്‍ ഷാര്‍ജ പോലീസിന്റെ പിടിയിലായത്. ടിക് ടോക്കില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാന്‍ ഷാര്‍ജ അല്‍ നഹ്ദയില്‍ ഇസ്മായില്‍ എത്തുകയായിരുന്നു. പൊതുസ്ഥലത്തുവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഷാര്‍ജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

വര്‍ഷങ്ങളായി ദുബയില്‍ ജോലി ചെയ്യുകയായിരുന്നു ഇസ്മായില്‍. ഭാര്യയും മക്കളും നാട്ടിലാണ്. ഇസ്മായിലിന്റെ സഹോദരന്‍ ജുബൈറും ദുബയിലാണ് ജോലി ചെയ്യുന്നത്.അല്‍ ഖാസ്മിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇസ്മായിലിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ALSO READ: ശുചിമുറിയില്‍ പ്രസവിച്ച ശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി അവിവാഹിതയായ 19കാരി