21
Dec 2024
Sun
21 Dec 2024 Sun
Kollam native expatriate burnt to death in Dammam

കൊല്ലം തൊടിയൂര്‍ സ്വദേശി സൗദി അറേബ്യയിലെ ദമ്മാമില്‍ പൊള്ളലേറ്റ് മരിച്ചു. അസീസ് സുബൈര്‍കുട്ടിയാണ് മരിച്ചത്. ദിവസം താമസ സ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്നു തീ പടര്‍ന്നാണ് അസീസ് സുബൈര്‍കുട്ടിക്ക് പൊള്ളലേറ്റത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദഹ്റാനില്‍ സ്പേണ്‍സറുടെ വീട്ടിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.