സലാല: കൊല്ലം പുനലൂര്‍ മഞ്ഞമങ്കാല സ്വദേശിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാരുവില്ല തഴത്തില്‍ വീട്ടില്‍ പ്രഭാകര (65)നെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സലാല സെന്ററിലെ മസ്ജിദ് അഖീലിന് സമീപമുള്ള താമസ സ്ഥലത്താണ് മ്യതദേഹം കണ്ടത്. മ്യതദേഹത്തിന് കുറച്ച് ദിവസത്തെ പഴക്കമുണ്ടെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
|
30 വര്‍ഷത്തിറെയായി സ്വകാര്യ കമ്പനിയില്‍ മേസന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. നാട്ടില്‍ പോയിട്ട് വര്‍ഷങ്ങളായെന്ന് സുഹ്യത്തുക്കള്‍ പറഞ്ഞു. ജനാര്‍ദനന്‍ ആചാരിയാണ് പിതാവ്. മാതാവ് തങ്കമ്മ. മ്യതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ.സനാതനന്‍ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


