22
Dec 2024
Sat
22 Dec 2024 Sat
Kondotti Center Trust's interventions inspire philanthropy says TV Ebrahim MLA

ജിദ്ദ: കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റിന്റെ ഇടപെടലുകള്‍ ജനനന്മയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമാകുന്നുവെന്ന് ടി വി ഇബ്രാഹിം എംഎല്‍എ. കൊണ്ടോട്ടി സെന്റര്‍ ജിദ്ദ ജിദ്ദയില്‍ സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ് നാട്ടില്‍ നല്‍കിവരുന്ന സഹകരണം പൊതു പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും ഊര്‍ജവും ആവേശവുമായി മാറുന്നു എന്നും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എല്ലാ വര്‍ഷവും കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ് നല്‍ല്‍കിവരുന്ന സഹായം ജിദ്ദ ഒഡീലിയ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൊണ്ടോട്ടി സെന്റര്‍ പ്രസിഡന്റ് കടവണ്ടി മൊയ്തീന്‍ കോയയില്‍ നിന്ന് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി ഏറ്റുവാങ്ങി. ഡയാലിസിസ് സെന്ററിന് തുടക്കം മുതല്‍ കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ് നല്‍കിവരുന്ന സഹകരണത്തിനും സഹായത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

ചടങ്ങില്‍ കൊണ്ടോട്ടി സെന്റര്‍ പ്രസിഡന്‍ന്റ് കടവണ്ടി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. ഹസ്സന്‍ സിദ്ദീഖ് ബാബു (നഹ്ദി),
ഒരുമ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി, ഒരുമ ജനറല്‍ സെക്രട്ടറി സലീം മധുവായി,എ.ടി.ബാവതങ്ങള്‍, റഷീദ് ചുള്ളിയന്‍ ,ശംസു പള്ളത്തില്‍, ഹസ്സന്‍ കൊണ്ടോട്ടി,നാണി സലീം, സി.കെ. ഗഫൂര്‍, എ.ടി. നസ്‌റുതങ്ങള്‍, അഷ്‌റഫ് കൊട്ടേല്‍സ്,ലത്തീഫ് അത്തക്ക,പി.സി. അബൂബക്കര്‍,എ.ടി.റഫീഖലി തങ്ങള്‍,അബ്ദുറഹ്‌മാന്‍ നീറാട്,കെ.കെ.സി സലാം, ഹിദായത്തുള്ള, ശാലു വാഴയൂര്‍, ഇസ്മായില്‍ നെടിയിരുപ്പ്, ജംഷി കടവണ്ടി, സി കെ ഫൈസല്‍, റഫീഖ് മധുവായി എന്നിവര്‍ സംസാരിച്ചു. പാണ്ടിക്കാടന്‍ കബീര്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി റഹ്‌മത്ത് അലി സ്വാഗതവും ട്രഷറര്‍ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.