21
Sep 2022
Fri
21 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ 92ാമത്  സൗദി ദേശീയ ദിനം ആഘോഷിച്ചു. ജിദ്ദ മത്താർ ഖദീമിലെ ഖാലിദിയ പാർക്കിൽ നടന്ന പരിപാടിയിൽ കൊണ്ടോട്ടി സെന്ററിന്റെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. ദേശീയ ദിനാഘോഷത്തിന് വർണപ്പകിട്ട് നൽകാൻ എല്ലാവരും പച്ച തൊപ്പിയും വെള്ള ഷർട്ടും 92ാമത് ദേശിയദിന ശീർഷകമായ ‘ഇത് നമ്മുടെ വീടാണ്’ എന്ന  സന്ദേശം അടങ്ങിയ ഷാളും അണിഞ്ഞാണ്‌ പരിപാടിക്ക് എത്തിയത്.

 

സൗദി ദേശീയ ഗാനത്തോടെ പരിപാടിക്ക് തുടക്കമായി. മധുര പലഹാരങ്ങൾ വിതരണം ചെയ്തും കേക്ക് മുറിച്ചും ദേശ ഭക്തി ഗാനങ്ങൾ ആലപിച്ചും പരിപാടി ആസ്വാദ്യകരമാക്കി. 

 

സലിം മധുവായി, കബീർ കൊണ്ടോട്ടി, എ ടി ബാവ തങ്ങൾ കുഞ്ഞു കടവണ്ടി, ഹസ്സൻ കൊണ്ടോട്ടി, ഇർഷാദ് കളത്തിങ്ങൽ, കബീർ തുറക്കൽ, റഫീഖ്, ജംഷി  എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.