20
Sep 2023
Sun
20 Sep 2023 Sun

ജിദ്ദ: സൗദിയിലെ യാമ്പു-ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട ലോറിക്ക് തീപിടിച്ച് ഡ്രൈവറായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. മുതുവല്ലൂര്‍ നീറാട് പുതുവാക്കുന്ന് വേണു(54) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിമന്റ് മിക്സചറുമായി വന്ന ലോറി മറിയുകയും തുടര്‍ന്ന് വാഹനത്തിന് തീപിടിക്കുകയുമായിരുന്നു. വേണുവിന് രക്ഷപെടാന്‍ സാധിച്ചില്ല. ശനിയാഴ്ച രാത്രിയാണ് അപകടം. ലോറി പൂര്‍ണമായും കത്തി നശിച്ചു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക