26
Jul 2024
Wed
26 Jul 2024 Wed
Koratty native couples found dead in Velankanni

തൃ​ശൂ​ര്‍ കൊരട്ടി സ്വദേശികളായ ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആ​ന്‍റു-ജെ​സി ദമ്പതികളെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇരുവരെയും കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഷംകുത്തിവച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.