|
കോട്ടയം: ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (അനിമോൾ- 24) ആണ് മരിച്ചത്. തിരുവല്ലയിൽ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്.
28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം. ഫീൽഡ് വർക്കിനു പോകുന്നതിനിടെയാണു കുഴഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ ആര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം
സംസ്‌കാരം ഇന്നു വൈകീട്ട് നാലുമണിക്ക്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ആതിര, കണ്ണൻ.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


